'നമ്മുടെ സ്വത്വം നാം അന്യദേശങ്ങളിൽ വിറ്റഴിക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥർ മുപ്പതിനായിരം എണ്ണി വാങ്ങുകയാണ്. മുപ്പത് ഇടങ്ങളിൽ അവർക്ക് ആസ്തികൾ ഏഴ് കടലിനക്കരെ പണി ചെയ്യുന്നവന്റെ കടം ആരാണ് വീട്ടുക?'
'നേപ്പാൾ പുഞ്ചിരിക്കണം
നേപ്പാളികളുടെ മനസ്സ് നൃത്തം ചെയ്ണം
നേപ്പാൾ പുഞ്ചിരിക്കണം
നേപ്പാളികൾ സന്തോഷത്തോടെ കഴിയണം.'
ഈ റാപ് ഗാനങ്ങൾ പാടി ജെൻസി പ്രക്ഷോഭത്തിനെ കത്തിജ്വലിപ്പിച്ച റാപ്പർ ഗായകർ 'ബാലെൻ' എന്ന് വിളിക്കുന്ന ബാലന്ദ്രഷാ നേപ്പാളിലെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ......
രാഷ്ട്രീയക്കാരുടെ ഭാഷയിൽ പറഞ്ഞാൽ തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ ഉത്സവങ്ങളാണ്. ആനയും അമ്പാരിയും അണിനിരക്കുന്ന, ആളും അർത്ഥവും ഒഴുകുന്ന കൊടിയേറ്റുത്സവം. ......
പോരാട്ടച്ചൂട് വാനോളമുയർന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം അനുക്രമമായി അധികരിച്ചുവന്ന എറണാകുളം ജില്ലയിലെ യു.ഡി.എഫ് നേതൃത്വം മികവാർന്ന പോളിംഗ് ശതമാനം കൂടിയായപ്പോൾ ഏറെക്കുറെ സമ്പൂർണ്ണ വിജയം ഉറപ്പെന്ന അവകാശവാദമുയർത്തുന്നു. അതേസമയം, പോളിംഗിലെ അപ്രതീക്ഷിത ഉയർച്ച ചില വിജയ സൂചനകളെയെങ്കിലും സാരമായി സ്വാധീനിക്കുമെന്ന് നിരീക്ഷകർ കരുതുന്നു. ......
വനിതാസംവരണം മുന്നോട്ടു കൊണ്ടുപോകുന്ന സുപ്രധാന ബിൽനടപ്പിക്കുന്നതോടെ ലോക് സഭയിലും നിയമസഭകളിലും 50 ശതമാനം സീറ്റുകൾ വർധിക്കും. വനിതകൾക്ക് 33 ശതമാനം സംവരണം നൽകാനുള്ള ബില്ലുകളാണ് പാർലമെന്റ് ചർച്ച ചെയ്യുന്നത്. ......
മെയ് നാല് ഉച്ചയോടെ പതിനാറാം നിയമസഭയുടെ രൂപവും സന്ദേശവും നമുക്ക് ലഭ്യമാകും. നിലവിലെ മന്ദീഭവിച്ച സാഹചര്യം മാറി നിക്ഷേപവും തൊഴിലും സൃഷ്ടിക്കുന്നതിൽ ഊന്നുന്ന; പ്രത്യുൽപ്പന്നമതിത്വവും ഭരണമെച്ചവുമുള്ള പൗരസ്വാതന്ത്ര്യത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു പുതിയ സർക്കാരിനെ നിയമസഭ സൃഷ്ടിക്കും എന്നാണ് വോട്ടർമാരുടെ പ്രതീക്ഷ.
സംസ്ഥാനത്ത് ഒരു ഭരണമാറ്റം സുനിശ്ചിതമാണ്. ഭരണഘടനാപരമായി 'തുടർഭരണം' എന്നൊന്നില്ല. മുൻ മുഖ്യമന്ത്രിമാർ പുതിയ നിയമസഭയിലും ഭുരിപക്ഷം നേടുമ്പോൾ ആലങ്കാരികമായി ഭരണപക്ഷവും പത്രമാധ്യമങ്ങളും സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഒരു പദമാണ് 'തുടർഭരണം'. ......
കാസർഗോട്ടെ മഞ്ചേശ്വരത്ത് ഇക്കുറിയെങ്കിലും താമര വിരിയുമോ? ദേശീയ
മാധ്യമങ്ങൾ അടക്കം അത്യധികം ആകാംക്ഷയോടെയാണ് കേരളത്തിന്റെ
അതിർത്തിപ്രദേശമായ മഞ്ചേശ്വരത്ത് ഉറ്റുനോക്കുന്നത്. ചന്ദ്രഗിരി പുഴക്കക്കരെ
മഞ്ചേശ്വരത്തും കാസർഗോഡും ബി.ജെ.പിക്ക് ശക്തമായ സ്വാധീനമാണുള്ളത്.
എന്നാൽ ഇന്നുവരെ അവിടെ വിജയതിലകമണിയാൻ ബി.ജെ.പിക്ക്
കഴിഞ്ഞിട്ടുമില്ല. ......
കേരള രാഷ്ട്രീയത്തിലെ അധികാര സമവാക്യങ്ങൾ മാറിയും മറിഞ്ഞും കൊണ്ടിരിക്കുന്ന ഒരു സന്ധ്യയിലാണ് നാം നിലകൊള്ളുന്നത്. മെയ് നാലിന് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ, കേരളം ആരു ഭരിക്കുമെന്ന ചോദ്യത്തിനപ്പുറം, കോൺഗ്രസിനുള്ളിലെ തിരുത്തൽ നടപടികൾ എങ്ങനെയൊക്കെയാകുമെന്ന ആകാംക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. ......
കൊച്ചി: "തോൽക്കാൻ സർക്കാർ, ജയിക്കാൻ പ്രതികൾ" – സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷനിലെ കോടികളുടെ അഴിമതിക്കേസിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടിനെ ഇങ്ങനെ വേണം വിശേഷിപ്പിക്കാൻ. ഹൈക്കോടതിയിൽ നിന്ന് തുടർച്ചയായ മൂന്നാം തവണയും കനത്ത തിരിച്ചടി ഏറ്റുവാങ്ങുമ്പോഴും, പ്രമുഖ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾ ജനാധിപത്യ സംവിധാനത്തിന് തന്നെ വെല്ലുവിളിയാകുന്നു.
കോടതി വിധി ലംഘിച്ചാൽ വിട്ടുവീഴ്ചയില്ല
കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാൻ ആർ. ......
സുരേഷ് വണ്ടന്നൂർ
കേരളത്തിലെ കലാലയങ്ങളിൽ നിന്ന് കേൾക്കുന്ന വാർത്തകൾ പലപ്പോഴും ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. നിഷ്കളങ്കമായ സൗഹൃദങ്ങൾ പൂത്തുലയേണ്ട ഇടങ്ങളിൽ, അധികാര പ്രമത്തതയുടെയും മാനസിക വൈകൃതങ്ങളുടെയും ഇരകളായി വിദ്യാർത്ഥികൾ മാറുന്ന കാഴ്ച ഭയാനകമാണ്. ......
ചെന്നൈ: പെരിയാറിന്റെ വിപ്ലവ മണ്ണിൽ ബ്രാഹ്മണ മേധാവിത്വത്തിന്റെ അവശേഷിക്കുന്ന വേരുകളും അറുത്തുമാറ്റി ദ്രാവിഡ രാഷ്ട്രീയം പുതിയ പാതയിലേക്ക്. മൂന്നര പതിറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി, തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം തങ്ങളുടെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ബ്രാഹ്മണ സമുദായത്തെ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. ......